Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED Notice

പ​ണം എ​വി​ടെ​നി​ന്ന്, എ​ങ്ങോ​ട്ടേ​ക്ക് പോ​യി; വീ​ണ​യ്ക്ക് ഉ​ട​ൻ നോ​ട്ടീ​സ് അ​യ​ക്കും

തി​രു​വ​ന​ന്ത​പു​രം: സി​എം​ആ​ർ​എ​ൽ - എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യ്ക്കെ​തി​രെ ഇ​ഡി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ന്നു. വീ​ണ​യു​ടെ ഡ​യ​റി​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. 

വീ​ണ​യു​ടെ കൈ​യ​ക്ഷ​ര​ത്തി​ലു​ള്ള രേ​ഖ​ക​ളി​ൽ 20.05 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​ഡി ക​ണ്ടെ​ത്തി. ഡ​യ​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം, കൈ​മാ​റ്റം ചെ​യ്ത വ്യ​ക്തി​ക​ൾ, പ​ണം എ​വി​ടേ​ക്കാ​ണ് പോ​യ​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ഇ​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്. ദു​ബാ​യി​ലേ​ക്ക് 85 ല​ക്ഷം രൂ​പ കൈ​മാ​റി​യ​താ​യു​ള്ള വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച​താ​യി ഇ​ഡി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വി​ദേ​ശ​ത്തേ​ക്കു​ള്ള ഈ ​പ​ണ​മി​ട​പാ​ടി​ൽ ഫെ​മ ച​ട്ട​ലം​ഘ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ഹ​വാ​ല ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി ഇ​ഡി അ​വ​കാ​ശ​പ്പെ​ട്ടി​ട്ടു​ണ്ട്. ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. 

വീ​ണ​യു​ടെ വ​രു​മാ​ന​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ കൂ​ടു​ത​ലാ​യ തു​ക കൈ​കാ​ര്യം ചെ​യ്ത​തി​ന്‍റെ സൂ​ച​ന​ക​ളും ല​ഭി​ച്ച​താ​യി ഇ​ഡി പ​റ​യു​ന്നു. വീ​ണ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം ​കാ​ർ​ഡി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. മ​റ്റൊ​രാ​ളു​ടെ പേ​രി​ൽ എ​ടു​ത്ത സിം ​കാ​ർ​ഡ് ഇ​ന്‍റ​ർ​നെ​റ്റ് കോ​ളു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നോ​യെ​ന്നും ഇ​ഡി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ണ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി അ​ടു​ത്ത ആ​ഴ്ച നോ​ട്ടീ​സ് ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം ലേ​ക്ക​ർ ഇ​ന്ത്യ, സൊ​ളാ​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ തു​ട​രു​ക​യാ​ണ്.

 

Leader Page

ഇഡിയുടെ പുതിയ നോട്ടീസും പിണറായിയും

കി​​​​​​​​ഫ്ബി​​​​​​​​യു​​​​​​​​ടെ മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ട് ഇ​​​​​​​​ട​​​​​​​​പാ​​​​​​​​ടി​​​​​​​​ൽ എ​​​​​​​​ൻ​​​​​​​​ഫോ​​​​​​​​ഴ്സ്മെ​​​​​​​​ന്‍റ് ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​റേ​​​​​​​​റ്റ് എ​​​​​​​​ന്ന ഇ​​​​​​​ഡി മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി വി​​​​​​​​ജ​​​​​​​​യ​​​​​​​​ന് വീ​​​​​​​​ണ്ടും നോ​​​​​​​​ട്ടീ​​​​​​​​സ് അ​​​​​​​​യ​​​​​​​​ച്ചു വാ​​​​​​​​ർ​​​​​​​​ത്ത​​​​​യു​​​​​​​​ണ്ടാ​​​​​​​​ക്കി. ബോ​​​​​​​​ണ്ടി​​​​​​​​ന്‍റെ അ​​​​​​​​ണി​​​​​​​​യ​​​​​​​​റ ശി​​​​​​​​ല്പി​​​​​​​​ക​​​​​​​​ളാ​​​​​​​​യ ഒ​​​​​​​​ന്നാം പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​ലെ ധ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി തോ​​​​​​​​മ​​​​​​​​സ് ഐ​​​​​​​​സ​​​​​​​​ക്, കി​​​​​​​​ഫ്ബി സി​​​​​​ഇ​​​​​​ഒ ഡോ.​​ ​​​​​​കെ.​​​​​​​​എം. ഏ​​​​​​​​ബ്ര​​​​​​​​ഹാം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ​​​​​​​​ക്കും ഇ​​​​​​ഡി ​​നോ​​​​​​​​ട്ടീ​​​​​​​​സ് അ​​​​​​​​യ​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്. ഇ​​​​​​​​ക്കു​​​​​​​​റി ചെ​​​​​​​​ന്നൈ​​​​​​​​യി​​​​​​​​ലെ അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ അ​​​​​​​​ഡ്ജു​​​​​​​​ഡി​​​​​​​​ക്കേ​​​​​​​​റ്റിം​​​​​​​​ഗ് അ​​​​​​​​ഥോ​​​​​​​​റി​​​​​​​​റ്റി​​​​​​​​യാ​​​​​​​​ണ് കാ​​​​​​​​ര​​​​​​​​ണംകാ​​​​​​​​ണി​​​​​​​​ക്ക​​​​​​​​ൽ നോ​​​​​​​​ട്ടീ​​​​​​​​സ് അ​​​​​​​​യ​​​​​​​​ച്ച​​​​​​​​ത്. മൂ​​​​​​​​ന്നു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​നൊ​​​​​​​​ടു​​​​​​​​വി​​​​​​​​ൽ ഇ​​​​​​ഡി സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ച റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് നോ​​​​​​​​ട്ടീ​​​​​​​​സ്.

എ​​​​​​​​ൻ​​​​​​​​ഫേ​​​​​​​​ഴ്സ്മെ​​​​​​​​ന്‍റ് ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​റേ​​​​​​​​റ്റി​​​​​​​​ൽ ക​​​​​​​​ള്ള​​​​​​​​പ്പ​​​​​​​​ണ കേ​​​​​​​​സി​​​​​​​​ൽ സു​​​​​​​​പ്ര​​​​​​​​ധാ​​​​​​​​ന തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം എ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​ർ​​​​​​ധ ജു​​​​​​​​ഡീ​​​​​​​​ഷ​​​​​​ൽ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​ണ് അ​​​​​​​​ഡ്ജു​​​​​​​​ഡി​​​​​​​​ക്കേ​​​​​​​​റ്റിം​​​​​​​​ഗ് അഥോറി​​​​​​​​റ്റി​​. കേ​​​​​​​​സ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്‍റെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി ഇ​​​​​​​​ഡി ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ള്ള ക​​​​​​​​ണ്ടു​​​​​​​​കെ​​​​​​​​ട്ട​​​​​​​​ലു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് അം​​​​​​​​ഗീകാ​​​​​​​​രം കൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​ണി​​​​​​​​ത്.​​ ഒ​​​​​​​​രു ചെ​​​​​​​​യ​​​​​​​​ർ​​​​​​​​മാ​​​​​​​​നും ര​​​​​​​​ണ്ടം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളും​​​​​​​​അ​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​താ​​​​​​​​ണ് അ​​​​​​​​ഥോ​​​​​​​​റി​​​​​​​​റ്റി​​. നി​​​​​​​​യ​​​​​​​​മം, ഭ​​​​​​​​ര​​​​​​​​ണം, ധ​​​​​​​​നാ​​​​​​​​കാ​​​​​​​​ര്യം വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ വി​​​​​​​​ദ​​​​​​​​ഗ്ധ​​​​​​​​രാ​​​​​​​​ണ് ഇതി​​​​​​ലു​​​​​​​​ള്ള​​​​​​​​ത്. ഇ​​​​​​​​വ​​​​​​​​രാ​​​​​​​​ണ് ഇ​​​​​ഡി​​​​​​​​യു​​​​​​​​ടെ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ അ​​​​​​​​ന്തി​​​​​​​​മ തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​മെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

180 ദി​​​​​​​​വ​​​​​​​​സ​​​​​​​​ത്തി​​​​​​​​ന​​​​​​​​കം ഇ​​​​​​​​വ​​​​​​​​ർ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നമെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ൽ ഇ​​​​​ഡി​​​​​​​​യു​​​​​​​​ടെ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി ലാ​​​​​​​​പ്​​​​​​​​സാ​​​​​​​​കും. ​​ഇ​​​​​ഡി​​​​​​​​യു​​​​​​​​ടെ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് കു​​​​​​​​റ്റം ചെ​​​​​​​​യ്ത​​​​​​​​താ​​​​​​​​യി ബോ​​​​​​​​ർ​​​​​​​​ഡി​​​​​​​​ന് തോ​​​​​​​​ന്നു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ണ് നോ​​​​​​​​ട്ടീ​​​​​​​​സ് അ​​​​​​​​യ​​​​​യ്​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് ഇ​​​​​ഡി​​​​​​​​യു​​​​​​​​ടെ കി​​​​​​​​ഫ്ബി വി​​​​​​​​വാ​​​​​​​​ദ​​​​​​​​ത്തി​​​​​​​​ൽ സു​​​​​​​​പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം ഉ​​​​​​​​ണ്ടാ​​​​​​​​കാ​​​​​​​​ൻ പോ​​​​​​​​കു​​​​​​​​ക​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്നു ക​​​​​​​​രു​​​​​​​​താം.​​ ല​​​​​​​​ണ്ട​​​​​​​​ൻ, സിം​​​​​​​​ഗ​​​​​​​​പ്പു​​​​​​​​ർ സ്റ്റോ​​​​​​​​ക്ക് എ​​​​​​​​ക്സ്ചേ​​​​​​​​ഞ്ചു​​​​​​​​ക​​​​​​​​ൾ വ​​​​​​​​ഴി 50,000 കോ​​​​​​​​ടി രൂ​​​​​​​​പ സ​​​​​​​​മാ​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​ണ് കി​​​​​​​​ഫ്​​​​​​​​ബി 2019ൽ 9.72 ​​​​​​​​ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം പ​​​​​​​​ലി​​​​​​​​ശ​​​​​യ്​​​​​​​​ക്ക് മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ട് ഇ​​​​​​​​റ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത്. 2672 കോ​​​​​​​​ടി രൂ​​​​​പ സ​​​​​​​​മാ​​​​​​​​ഹ​​​​​​​​രി​​​​​​​​ച്ചു.

ലാ​​​​​​​​വ്‌​​​​​ലി​​​​​​​​ൻ ബ​​​​​​​​ന്ധം വീ​​​​​​​​ണ്ടും

ലോ​​​​​​​​ക​​​​​ബാ​​​​​​​​ങ്ക് 2.5 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം പ​​​​​​​​ലി​​​​​​​​ശ​​​​​​​​യ്ക്കു പ​​​​​​​​ണം ന​​​​​​​​ല്കു​​​​​​​​ന്ന കാ​​​​​​​​ല​​​​​​​​ത്താ​​​​​​​​ണ് കി​​​​​​​​ഫ്ബി 9.72 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം പ​​​​​​​​ലി​​​​​​​​ശ​​​​​​​​യ്ക്കു ബോ​​​​​​​​ണ്ട് വി​​​​​​​​റ്റ​​​​​​​​ത്. ല​​​​​​​​ണ്ട​​​​​​​​ൻ സ്റ്റോ​​​​​​​​ക്ക് എ​​​​​​​​ക്സ്ചേ​​​​​​​​ഞ്ചി​​​​​​​​ൽ ലി​​​​​​​​സ്റ്റ് ചെ​​​​​​​​യ്ത 16 ഇ​​​​​​​​ന്ത്യ​​​​​​​​ൻ ക​​​​​​​​ന്പ​​​​​​​​നി​​​​​​​​ക​​​​​​​​ൾ 5.5 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മു​​​​​​​​ത​​​​​​​​ൽ 7.7 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം വ​​​​​​​​രെ പ​​​​​​​​ലി​​​​​​​​ശ​​​​​​​​യ്​​​​​​​​ക്ക് മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ട് ഇ​​​​​​​​റ​​​​​​​​ക്കി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ഴാ​​​​​​​​ണ് കി​​​​​​​​ഫ്ബി 9.2 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം പ​​​​​​​​ലി​​​​​​​​ശ വാ​​​​​​​​ഗ്ദാ​​​​​​​​നം ചെ​​​​​​​​യ്ത​​​​​​​​ത്.

കു​​​​​​​​പ്ര​​​​​​​​സി​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​യ ലാ​​​​​​​​വ്‌​​​​​ലി​​​​​​​​ൻ ക​​​​​​​​ന്പ​​​​​​​​നി​​​​​​​​യു​​​​​​​​മാ​​​​​​​​യി അ​​​​​​​​ടു​​​​​​​​ത്ത ബ​​​​​​​​ന്ധ​​​​​​​​മു​​​​​​​​ള്ള സി​​​​​​​​ഡി​​​​​​​​പി​​​​​​​​ക്യു എ​​​​​​​​ന്ന ക​​​​​​​​ന്പ​​​​​​​​നി​​​​​​​​ക്കാ​​​​​​​​ണ് ബോ​​​​​​​​ണ്ട് വി​​​​​​​​റ്റ​​​​​​​​തെ​​​​​​​​ന്ന് വി​​​​​​​​ഷ​​​​​​​​യം സ​​​​​​​​ഗൗ​​​​​​​​ര​​​​​​​​വം പ​​​​​​​​ഠി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള മു​​​​​​​​ൻ പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​നേ​​​​​​​​താ​​​​​​​​വ് ര​​​​​​​​മേ​​​​​​​​ശ് ചെ​​​​​​​​ന്നി​​​​​​​​ത്ത​​​​​​​​ല ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്നു.​​​ ഈ ​​​​​ക​​​​​​​​ന്പ​​​​​​​​നി​​​​​​​​ക്ക് ലാ​​​​​​​​വ്‌​​​​​ലി​​​​​​​​ൻ ക​​​​​​​​ന്പ​​​​​​​​നി​​​​​​​​യി​​​​​​​​ൽ 20 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം ഷെ​​​​​​​​യ​​​​​റു​​​​​ണ്ട്. ഈ ​​​​​​​​ക​​​​​​​​ന്പ​​​​​​​​നി​​​​​​​​യു​​​​​​​​ടെ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രും കേ​​​​​​​​ര​​​​​​​​ള സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രും ത​​​​​​​​മ്മി​​​​​​​​ൽ ര​​​​​​​​ഹ​​​​​​​​സ്യച​​​​​​​​ർ​​​​​​​​ച്ച ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​​​​ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​ണ് മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ട് ഇ​​​​​​​​റ​​​​​​​​ക്കാ​​​​​​​​ൻ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ച്ച​​​​​​​​തും അ​​​​​​​​തി​​​​​​​​ന് 9.72 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം പ​​​​​​​​ലി​​​​​​​​ശ നി​​​​​​​​ശ്ച​​​​​​​​യി​​​​​​​​ച്ച​​​​​​​​തും പ്രൈ​​​​​​​​വ​​​​​​​​റ്റ് പ്ലേ​​​​​​​​സ്മെ​​​​​​​​ന്‍റി​​​​​​​​ലൂ​​​​​​​​ടെ ഇ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് ബോ​​​​​​​​ണ്ട് വി​​​​​​​​റ്റ​​​​​​​​തും തു​​​​​ട​​​​​ങ്ങി ര​​​​​​​​മേ​​​​​​​​ശ് പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത് ഞെ​​​​​​​​ട്ടി​​​​​​​​ക്കു​​​​​​​​ന്ന ക​​​​​​​​ഥ​​​​​​​​ക​​​​​​​​ളാ​​​​​​​​ണ്.

2019 മാ​​​​​​​​ർ​​​​​​​​ച്ച് 29നു ​​​​​​​മു​​​​​​​​ന്പേ​​​​​ത​​​​​​​​ന്നെ ക​​​​​​​​ച്ച​​​​​​​​വ​​​​​​​​ടം ന​​​​​​​​ട​​​​​​​​ന്നു, കാ​​​​​​​​ശും കി​​​​​​​​ട്ടി. കി​​​​​​​​ഫ്ബി​​​​​​​​യു​​​​​​​​ടെ ഔ​​​​​​​​ദ്യോ​​​​​​​​ഗി​​​​​​​​ക ന്യൂസ് ലെ​​​​​​​​റ്റ​​​​​​​​റി​​​​​​​​ൽ അ​​​​​​​​തു വ​​​​​​​​ന്നി​​​​​​​​രു​​​​​​​​ന്നു എ​​​​​​​​ന്നാ​​​​​​​​ണ് ര​​​​​​​​മേ​​​​​​​​ശ് പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​തി​​​​​​​​നു ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​ണ് 2019 ഏ​​​​​​​​പ്രി​​​​​​​​ൽ ഒ​​​​​​​​ന്നി​​​​​​​​ന് മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​​​​ന്ത്രി ല​​​​​​​​ണ്ട​​​​​​​​നി​​​​​​​​ൽ പോ​​​​​​​​യ​​​​​​​​തും ബോ​​​​​​​​ണ്ട് ക​​​​​​​​ച്ച​​​​​​​​വ​​​​​​​​ടം ഉ​​​​​​​​ദ്ഘാ​​​​​​​​ട​​​​​​​​നം ചെ​​​​​​​​യ്ത​​​​​​​​തും. ര​​​​​​​​മേ​​​​​​​​ശ് വ​​​​​​​​ലി​​​​​​​​യ ആ​​​​​​​​രോ​​​​​​​​പ​​​​​​​​ണ​​​​​​​​മാ​​​​​​​​ണ് ഉ​​​​​​​​ന്ന​​​​​​​​യി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. സ്​​​​​​​​പ്രിം​​​​​​​​ഗ​​​​​​​​്ള​​​​​​​​ർ ഇ​​​​​​​​ട​​​​​​​​പാ​​​​​​​​ടു മു​​​​​​​​ത​​​​​​​​ൽ ര​​​​​​​​മേ​​​​​​​​ശ് ഉ​​​​​​​​ന്ന​​​​​​​​യി​​​​​​​​ച്ച എ​​​​​​​​ല്ലാ ആ​​​​​​​​രോ​​​​​​​​പ​​​​​​​​ണ​​​​​​​​വും ശ​​​​​​​​രി​​​​​​​​യെ​​​​​​​​ന്ന് തെ​​​​​​​​ളി​​​​​​​​ഞ്ഞി​​​​​​​​ട്ടുമു​​​​​​​​ണ്ട്. അ​​​​​​​​താ​​​​​​​​യ​​​​​​​​ത്, ഇ​​​​​ഡി​​​​​​​​യു​​​​​​​​ടെ കൈ​​​​​​​​യി​​​​​​​​ൽ ന​​​​​​​​ല്ല തെ​​​​​​​​ളി​​​​​​​​വു​​​​​​​​ണ്ടെ​​​​​​​​ന്ന് സാ​​​​​രം. ​​​മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ടി​​​​​​​​ൽ ഒ​​​​​​​​രു കിം​​​​​​​​ഗ് പി​​​​​​​​ൻ ഉ​​​​​​​​ണ്ടെ​​​​​​​​ന്ന് ചെ​​​​​​​​ന്നൈ വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യി മു​​​​​​​​ഹ​​​​​​​​മ്മ​​​​​​​​ദ് എ​​​​​​​​ർ​​​​​​​​ഷാ​​​​​​​​ദ് ഡ​​​​​​​​ൽ​​​​​​​​ഹി കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ വെ​​​​​​​​ളി​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി. നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ ക​​​​​​​​ള്ള​​​​​​​​പ്പ​​​​​​​​ണം കൈ​​​​​​​​കാ​​​​​​​​ര്യം ചെ​​​​​​​​യ്യു​​​​​​​​ന്ന രാ​​​​​​​​ഷ്‌​​​​​ട്രീ​​​​​​​​യ ഇ​​​​​​​​ട​​​​​​​​നി​​​​​​​​ല​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ ഇ​​​​​​​​യാ​​​​​​​​ളു​​​​​​​​ടെ കു​​​​​​​​റ്റ​​​​​​​​കൃ​​​​​​​​ത്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ മു​​​​​​​​ദ്ര​​​​​​​​വ​​​​​​​​ച്ച ക​​​​​​​​വ​​​​​​​​റി​​​​​​​​ൽ കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ ധ​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്കാം എ​​​​​​​​ന്നും എ​​​​​​​​ർ​​​​​​​​ഷാ​​​​​​​​ദ് പ​​​​​​​​റ​​​​​​​​ഞ്ഞു.

പ​​​​​​​​തി​​​​​​​​വ് പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി ആ​​​​​​​​കു​​​​​​​​മോ?

മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ടി​​​​​​​​ൽ ഇ​​​​​​​​ഡി കി​​​​​​​​ഫ്ബി​​​​​​​​ക്കു നോ​​​​​​​​ട്ടീ​​​​​​​​സ് അ​​​​​​​​യ​​​​​​​​യ്ക്കു​​​​​​​​ന്ന​​​​​​​​ത് ന​​​​​​​​ടാ​​​​​​​​ടെ​​​​യ​​​​​​​​ല്ല. 2024ൽ ​​​​​​​​അ​​​​​​​​യ​​​​​​​​ച്ച സ​​​​​​​​മ​​​​​​​​ൻ​​​​​​​​സ് പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ച്ച​​​​​​​​താ​​​​​​​​ണ്. സ​​​​​​​​മ​​​​​​​​ൻ​​​​​​​​സ് അ​​​​​​​​യ​​​​​​​​ച്ച് വാ​​​​​​​​ർ​​​​​​​​ത്തയു​​​​​​​​ണ്ടാ​​​​​​​​ക്കു​​​​​​​​ന്നു എ​​​​​​​​ന്ന​​​​​​​​ല്ലാ​​​​​​​​തെ ഒ​​​​​​​​ന്നും ചെ​​​​​​​​യ്യാ​​​​​​​​ത്ത ച​​​​​​​​ട​​​​​​​​ങ്ങാ​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട് ഇ​​​​​ഡി​​​​​​​​യു​​​​​​​​ടെ നോ​​​​​​​​ട്ടീ​​​​​​​​സു​​​​​​​​ക​​​​​​​​ൾ.​​​ അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് ആ ​​​​​​​​നോ​​​​​​​​ട്ടീ​​​​​​​​സു​​​​​​​​ക​​​​​​​​ളോ​​​​​​​​ട് നാ​​​​​​​​ട്ടു​​​​​​​​കാ​​​​​​​​ർ​​​​​​​​ക്ക് ഒ​​​​​​​​രു​​​​ത​​​​​​​​രം പു​​​​​​​​ച്ഛ​​​​​​​​വു​​​​​മാ​​​​​യി. അ​​​​​​​​ത്ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ ഒ​​​​​​​​ന്നാ​​​​​​​​കു​​​​​​​​മോ ഈ ​​​​​​​​സ​​​​​​​​മ​​​​​​​​ൻ​​​​​​​​സ് എ​​​​​​​​ന്ന് കാ​​​​​​​​ത്തി​​​​​​​​രു​​​​​​​​ന്നു കാ​​​​​​​​ണ​​​​​​​​ണം.

കി​​​​​​​​ഫ്ബി​​​​​​​​യു​​​​​​​​ടെ 2150 കോ​​​​​​​​ടി​​​​​​​​യു​​​​​​​​ടെ മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ട് ഇ​​​​​​​​ട​​​​​​​​പാ​​​​​​​​ടു​​​​​​​​ക​​​​​​​​ൾ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന് ക​​​​​​​​ണ്‍ട്രോ​​​​​​​​ള​​​​​​​​ർ ആ​​​​​​​​ന്‍ഡ് ഓ​​​​​​​​ഡി​​​​​​​​റ്റ​​​​​​​​ർ ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ ക​​​​​​​​ണ്ടെ​​​​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​നു പു​​​​​​​​റ​​​​​​​​ത്തു​​​​​നി​​​​​​​​ന്നു സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ക​​​​​​​​ട​​​​​​​​മെ​​​​​​​​ടു​​​​​​​​ക്ക​​​​​​​​രു​​​​​​​​തെ​​​​​​​​ന്ന ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യു​​​​​​​​ടെ അ​​​​​​​​നു​​​​​​​​ശാ​​​​​​​​സ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​ണ് മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ട് എ​​​​​​​​ന്ന് സി​​​​​എ​​​​​ജി ​​​കു​​​​​​​​റ്റ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി. എ​​​​​​​​ന്നാ​​​​​​​​ൽ, ഇ​​​​​​​​ത്ത​​​​​​​​രം കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ അ​​​​​​​​നു​​​​​​​​മ​​​​​​​​തി ന​​​​​​​​ൽ​​​​​​​​കാ​​​​​​​​നു​​​​​​​​ള്ള അ​​​​​​​​വ​​​​​​​​കാ​​​​​​​​ശം റി​​​​​​​​സ​​​​​​​​ർ​​​​​​​​ബ് ബാ​​​​​​​​ങ്കി​​​​​​​​നാ​​​​​​​​ണെ​​​​​​​​ന്നും അ​​​​​​​​തു കി​​​​​​​​ഫ്ബി​​​​​​​​ക്ക് ഉ​​​​​​​​ണ്ടെ​​​​​​​​ന്നും കി​​​​​​​​ഫ്ബി വാ​​​​​​​​ദി​​​​​​​​ച്ചു. ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള ക​​​​​​​​ടമെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ലൂ​​​​​​​​ടെ 3100 കോ​​​​​​​​ടി​​​​​​​​യു​​​​​​​​ടെ ബാ​​​​​​​​ധ്യ​​​​​​​​ത സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന് ഉ​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​യെ​​​​​​​​ന്നും വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി. ഇ​​​​​​​​തി​​​​​​​​ന്‍റെ വെ​​​​​​​​ളി​​​​​​​​ച്ച​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് ഇ​​​​​ഡി 2022ൽ ​​​​​​​​കി​​​​​​​​ഫ്ബി​​​​​​​​യെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണം ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ച​​​​​​​​ത്.

കി​​​​​​​​ഫ്ബി സ​​​​​​​​മാ​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന പ​​​​​​​​ണം സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ ക​​​​​​​​ട​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് കേ​​​​​​​​ന്ദ്രം ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത്. എ​​​​​​​​ന്നാ​​​​​​​​ൽ, കേ​​​​​​​​ന്ദ്ര​​​​​​​​ത്തി​​​​​​​​ലെ നാ​​​​​​​​ഷ​​​​​​​​ണൽ ഹൈ​​​​​​​​വേ​​​​​​​​സ് അ​​​​​​​​ഥോ​​​​​റി​​​​​റ്റി സ​​​​​​​​മാ​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന പ​​​​​​​​ണം ടോ​​​​​​​​ൾ പി​​​​​​​​രി​​​​​​​​വി​​​​​​​​ലൂ​​​​​​​​ടെ തി​​​​​​​​രി​​​​​​​​ച്ചു​​​​​പി​​​​​​​​ടി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​ൽ അ​​​​​​​​വ​​​​​​​​ർ സ​​​​​​​​മാ​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന തു​​​​​​​​ക കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​ന്‍റെ ക​​​​​​​​ട​​​​​​​​ത്തി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്നി​​​​​​​​ല്ല. യു​​​​​​​​സ​​​​​​​​ർ ഫീ ​​​​​​​​ഏ​​​​​​​​ർ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​ക്ക​​​​​​​​ഴി​​​​​​​​ഞ്ഞാ​​​​​​​​ൽ കി​​​​​​​​ഫ്ബി​​​​​​​​യു​​​​​​​​ടെ ക​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും ഈ ​​​​​​​​പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണ​​​​​​​​ന കി​​​​​​​​ട്ടും എ​​​​​​​​ന്ന ന്യാ​​​​​​​​യ​​​​​​​​വും കേ​​​​​​​​ര​​​​​​​​ള സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ പു​​​​​​​​റ​​​​​​​​ത്തുവി​​​​​​​​ട്ടി​​​​​​​​രു​​​​​​​​ന്നു.

ആ​​​​​​​​ത്മാ​​​​​​​​ർ​​​​​​​​ഥ​​​​​​​​ത​​​​​​​​യി​​​​​​​​ൽ വി​​​​​​​​ശ്വാ​​​​​​​​സ​​​​​​​​മി​​​​​​​​ല്ല

കേ​​​​​​​​ന്ദ്ര അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ ഏ​​​​​​​​ജ​​​​​​​​ൻ​​​​​​​​സി​​​​​​​​ക​​​​​​​​ളാ​​​​​​​​യ ഇ​​​​​ഡി​​​​​​​​യും സി​​​​​​​​ബി​​​​​​​​ഐ​​​​​​​​യും പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി​​​​​​​​ക്കുവേ​​​​​​​​ണ്ടി പ​​​​​​​​ണി​​​​​​​​യെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​രാ​​​​​​​​ണ് എ​​​​​​​​ന്ന ധാ​​​​​​​​ര​​​​​​​​ണ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ണ്. പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ പ​​​​​​​​ല​​​​​​​​ത​​​​​​​​രം സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ പെ​​​​​​​​ടു​​​​​​​​ന്പോ​​​​​​​​ൾ അ​​​​​​​​വ​​​​​​​​ർ അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണം പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ച് വാ​​​​​​​​ർ​​​​​​​​ത്ത​​​​​യു​​​​​ണ്ടാ​​​​​​​​ക്കും. ജ​​​​​​​​നം മ​​​​​​​​റ്റു വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ന്പോ​​​​​​​​ൾ അ​​​​​​​​വ​​​​​​​​ർ പി​​​​​​​​ൻ​​​​​​​​വാ​​​​​​​​ങ്ങും.​​​ ചു​​​​​​​​രു​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ൽ, ഇ​​​​​​​​തെ​​​​​​​​ല്ലാം ‘വെ​​​​​​​​റും ച​​​​​​​​ക്ക​​​​​​​​ള​​​​​​​​ത്തി​​​​​​​​പ്പോ​​​​​​​​രാ​​​​​​​​ട്ടം’ മാ​​​​​​​​ത്രം.​​​ ജ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന് ഇ​​​​​ഡി​​​​​​​​യെ​​​​​​​​യും വി​​​​​​​​ശ്വാ​​​​​​​​സ​​​​​​​​മി​​​​​​​​ല്ല.

ലാ​​​​​​​​വ്‌​​​​​ലി​​​​​​​​ൻ ഇ​​​​​​​​ട​​​​​​​​പാ​​​​​​​​ടി​​​​​​​​ലെ കേ​​​​​​​​സ് പ​​​​​​​​ത്തു വ​​​​​​​​ർ​​​​​ഷ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​റെ​​​​​​​​യാ​​​​​​​​യി സു​​​​​​​​പ്രീം​​​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ അ​​​​​​​​ന​​​​​​​​ങ്ങാ​​​​​​​​തെ കി​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് സി​​​​​​​​ബി​​​​​​​​ഐ കാ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​ണ്. അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് കേ​​​​​​​​സ് വാ​​​​​​​​ദി​​​​​​​​ക്കാ​​​​​​​​ൻ സാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ല്ല. 41 ത​​​​​​​​വ​​​​​​​​ണ​​​​​​​​യാ​​​​​​​​ണ് കേ​​​​​​​​സ് മാ​​​​​​​​റ്റി​​​​​വ​​​​​​​​ച്ച​​​​​​​​ത്.​​​ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ പ്രി​​​​​​​​ൻ​​​​​​​​സി​​​​​​​​പ്പ​​​​​​​​ൽ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന എം. ​​​​​​​​ശി​​​​​​​​വ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​ർ അ​​​​​​​​ട​​​​​​​​ക്ക​​​​​​​​മു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ പ്ര​​​​​​​​തി​​​​​​​​യാ​​​​​​​​യു​​​​​​​​ള്ള സ്വ​​​​​​​​ർ​​​​​​​​ണ​​​​​ക്ക​​​​​​​​ള്ള​​​​​​​​ക്ക​​​​​​​​ട​​​​​​​​ത്ത് കേ​​​​​​​​സ് സ്വ​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​വും നീ​​​​​​​​തി പൂ​​​​​​​​ർ​​​​​​​​വ​​​​​​​​വു​​​​​​​​മാ​​​​​​​​യ വി​​​​​​​​ചാ​​​​​​​​ര​​​​​​​​ണ​​​​​​​​യ്ക്കാ​​​​​​​​യി ക​​​​​​​​ർ​​​​​​​​ണാ​​​​​​​​ട​​​​​​​​ക​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് മാ​​​​​​​​റ്റ​​​​​​​​ണം എ​​​​​​​​ന്ന കേ​​​​​​​​സും 2022 മു​​​​​​​​ത​​​​​​​​ൽ തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​കാ​​​​​​​​തെ നീങ്ങു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്.

കോ​​​​​​​​വി​​​​​​​​ഡ് കാ​​​​​​​​ല​​​​​​​​ത്ത് സ്പ്രിം​​​​​​​​ഗ്​​​​​​​​ള​​​​​​​​ർ ​​​ക​​​​​​​​ന്പ​​​​​​​​നി​​​​​​​​ക്ക് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ 1.75 ല​​​​​​​​ക്ഷം ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ആ​​​​​​​​രോ​​​​​​​​ഗ്യര​​​​​​​​ഹ​​​​​​​​സ്യം കൈ​​​​​​​​മാ​​​​​​​​റി​​​​​​​​യ​​​​​​​​തു മു​​​​​​​​ത​​​​​​​​ലു​​​​​​​​ള്ള ഇ​​​​​​​​ട​​​​​​​​പാ​​​​​​​​ടു മു​​​​​​​​ത​​​​​​​​ൽ കേ​​​​​​​​ന്ദ്ര ഏ​​​​​​​​ജ​​​​​​​​ൻ​​​​​​​​സി​​​​​​​​ക​​​​​​​​ൾ പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി​​​​​​​​യു​​​​​​​​ടെ ഇ​​​​​​​​ട​​​​​​​​പാ​​​​​​​​ടു​​​​​​​​ക​​​​​​​​ളോ​​​​​​​​ട് കാ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്ന ഉ​​​​​​​​ദാ​​​​​​​​ര സ​​​​​​​​മീ​​​​​​​​പ​​​​​​​​നം കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ര​​​​​​​​നും മ​​​​​​​​ന​​​​​​​​സി​​​​​​​​ലാ​​​​​​​​കു​​​​​​​​ന്നു​​​​​​​​ണ്ട്.​​​ ഈ ​​​​ഡേ​​​​​​​​റ്റ​​​​​​​​കി​​​​​​​​ട്ടി​​​​​​​​യ​​​​​​​​തി​​​​​​​​നെത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ണ് വി​​​​​​​​ദേ​​​​​​​​ശ​​​​​​​​ഭീ​​​​​​​​മ​​​​​​​​ൻ ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​ക​​​​​​​​ൾ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ വ​​​​​​​​ൻ​​​​​​​​കി​​​​​​​​ട ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​ക​​​​​​​​ൾ ക​​​​​​​​ച്ച​​​​​​​​വ​​​​​​​​ടം ചെ​​​​​​​​യ്ത​​​​​​​​ത്.

കൊ​​​​​​​​ച്ചി​​​​​​​​യി​​​​​​​​ലെ സി​​​​​എം​​​​​ആ​​​​​​​​ർ​​​​​എ​​​​​​​​ൽ ക​​​​​​​​ന്പ​​​​​​​​നി​​​​​​​​ക്കു വീ​​​​​​​​ണ താ​​​​​​​​യ്​​​​​​​​ക്ക​​​​​​​​ണ്ടി​​​​​​​​യു​​​​​​​​ടെ സ്ഥാ​​​​​​​​പ​​​​​​​​നമായ എ​​​​​​​​ക്​​​​​​​​സാ​​​​​​​​ലോ​​​​​​​​ജി​​​​​​​​ക് ഒ​​​​​​​​രു സേ​​​​​​​​വ​​​​​​​​ന​​​​​​​​വും കൊ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​തെ കൈ​​​​​​​​പ്പ​​​​​​​​റ്റി​​​​​​​​യ 1.71 കോ​​​​​​​​ടി രൂ​​​​​​​​പ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച ന​​​​​​​​ട​​​​​​​​പ​​​​​​​​ടിക്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളും എ​​​​​​​​വി​​​​​​​​ടെ എ​​​​​​​​ത്തു​​​​​മെ​​​​​​​​ന്ന് ആ​​​​​​​​ർ​​​​​​​​ക്കും ഉ​​​​​​​​റ​​​​​​​​പ്പി​​​​​​​​ല്ല.​​​​​​​​ ബി​​​​​ജെ​​​​​പി​​​ നേ​​​​​​​​താ​​​​​​​​വാ​​​​​​​​യ ഷോ​​​​​​​​ണ്‍ ജോ​​​​​​​​ർ​​​​​​​​ജ് ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ പൊ​​​​​​​​തു​​​​​താ​​​​​​​​ത്പ​​​​​​​​ര്യ പ​​​​​​​​രാ​​​​​​​​തി കൊ​​​​​​​​ടു​​​​​​​​ത്ത​​​​​​​​പ്പോ​​​​​​​​ൾ വ​​​​​​​​ല്ല​​​​​​​​തും സം​​​​​​​​ഭ​​​​​​​​വി​​​​​​​​ച്ചേ​​​​​​​​ക്കുമെ​​​​​​​​ന്ന് ക​​​​​​​​രു​​​​​​​​തി. സം​​​​​​​​ഭ​​​​​​​​വം സീ​​​​​​​​രി​​​​​​​​യ​​​​​​​​സ് ഫ്രോ​​​​​​​​ഡാ​​​​​​​​യി ക​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ക്കി ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​വും എ​​​​​​​​വി​​​​​​​​ടെ​​​​​​​​യും എ​​​​​​​​ത്തു​​​​​​​​ന്നി​​​​​​​​ല്ല. എ​​​​​​​​ല്ലാം ഒ​​​​​​​​ന്നും സം​​​​​​​​ഭ​​​​​​​​വി​​​​​​​​ക്കാ​​​​​​​​തെ അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​ക്കു​​​​​​​​ന്നു.

ശ​​​​​​​​ബ​​​​​​​​രി​​​​​​​​മ​​​​​​​​ല​​​​​​​​യി​​​​​​​​ലെ സ്വ​​​​​​​​ർ​​​​​​​​ണ​​​​​ക്കൊ​​​​​​​​ള്ള കേ​​​​​​​​സി​​​​​​​​ൽ ഇ​​​​​ഡി വ​​​​​​​​രു​​​​​​​​ന്നു എ​​​​​​​​ന്നു കേ​​​​​​​​ട്ട് ജ​​​​​​​​നം പേ​​​​​​​​ടി​​​​​​​​ച്ചു. ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ മേ​​​​​​​​ൽ​​​​​​​​നോ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ന്ന കേ​​​​​​​​സ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ കു​​​​​​​​ടു​​​​​​​​ങ്ങി​​​​​​​​യ കൊ​​​​​​​​ള്ള​​​​​​​​ക്കാ​​​​​​​​ർ ര​​​​​​​​ക്ഷ​​​​​​​​പ്പെ​​​​​​​​ടാ​​​​​​​​ൻ പോ​​​​​​​​കു​​​​​​​​ന്നു എ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഭ​​​​​​​​യം. ഏ​​​​​​​​താ​​​​​​​​യ​​​​​​​​ലും ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ ഇ​​​​​ഡി​​​​​​​​യു​​​​​​​​ടെ അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണം വ​​​​​​​​രാ​​​​​​​​ത്ത​​​​​​​​തു​​​​​കൊ​​​​​​​​ണ്ട് പ​​​​​​​​ല പ്ര​​​​​​​​തി​​​​​​​​ക​​​​​​​​ളും അ​​​​​​​​റ​​​​​​​​സ്റ്റി​​​​​​​​ലാ​​​​​​​​യി. വേ​​​​​​​​റെ പ​​​​​​​​ല​​​​​​​​രും അ​​​​​​​​റ​​​​​​​​സ്റ്റ് ചെ​​​​​​​​യ്യ​​​​​​​​പ്പെ​​​​​​​​ടും എ​​​​​​​​ന്നു ക​​​​​​​​രു​​​​​​​​ത​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു.

പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി​​​​​​​​യു​​​​​​​​ടെ മാ​​​​​​​​തൃ​​​​​​​​ക

സി​​​​​​​​പി​​​​​​​​എം കേ​​​​​​​​ന്ദ്ര​​​​​​​​ ക​​​​​​​​മ്മിറ്റി​​​​​​​​യും​​​​​​​​ പോ​​​​​​​​ളി​​​​​​​​റ്റ് ബ്യൂറോ​​​​​​​​യു​​​​മൊ​​​​​​​​ക്കെ എ​​​​​​​​ന്തെ​​​​​​​​ല്ലാം വ​​​​​​​​ര​​​​​​​​ട്ടു​​​​ത​​​​​​​​ത്വ​​​​​​​​വാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ൾ പ​​​​​​​​റ​​​​​​​​ഞ്ഞു സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക്കാ​​​​​​​​രെ ക​​​​​​​​ബ​​​​​​​​ളി​​​​​​​​പ്പി​​​​​​​​ച്ചാ​​​​​​​​ലും കേ​​​​​​​​ന്ദ്രം ഭ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന ബി​​​​ജെ​​​​പി സ​​​​​​​​ർ​​​​​​​​ക്കാ​​​​രു​​​​​​​​മാ​​​​​​​​യി ന​​​​​​​​ല്ല ബ​​​​​​​​ന്ധ​​​​​​​​ത്തി​​​​​​​​ൽ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​നു ന​​​​​​​​ല്ല​​​​​​​​തെ​​​​​​​​ന്നു തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​യു​​​​​​​​ന്ന മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​ണ് പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി വി​​​​​​​​ജ​​​​​​​​യ​​​​​​​​ൻ.

പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി മോ​​​​​​​​ദി​​​​​​​​യും കേ​​​​​​​​ര​​​​​​​​ള മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി വി​​​​​​​​ജ​​​​​​​​യ​​​​​​​​നും പ​​​​​​​​ര​​​​​​​​സ്പ​​​​​​​​രം കു​​​​​​​​റ്റ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യും വി​​​​​​​​മ​​​​​​​​ർ​​​​​​​​ശി​​​​​​​​ച്ചും പ​​​​​​​​ല​​​​​​​​തും പ​​​​​​​​റ​​​​​​​​യും. പ​​​​​​​​ക്ഷേ, കാ​​​​​​​​ര്യ​​​​​​​​ത്തോ​​​​​​​​ട​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്പോ​​​​​​​​ൾ പ​​​​​​​​ര​​​​സ്​​​​​​​​പ​​​​​​​​രം സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്കും. ഇ​​​​​​​​പ്പോ​​​​​​​​ൾ രാ​​​​​​​​ജ്യ​​​​​​​​സ​​​​​​​​ഭാ​​​​​​​​ഗം ജോ​​​​​​​​ണ്‍ ബ്രി​​​​​​​​ട്ടാ​​​​​​​​സാ​​​​​​​​ണ് മ​​​​​​​​ധ്യ​​​​​​​​സ്ഥ​​​​​​​​ൻ. കേ​​​​​​​​ന്ദ്ര​​​​​​​​വു​​​​​​​​മാ​​​​​​​​യി പാ​​​​​​​​ലം പ​​​​​​​​ണി​​​​​​​​താ​​​​​​​​ൽ എ​​​​​​​​ന്താ​​​​​​​​ണു തെ​​​​​​​​റ്റെ​​​​​​​​ന്ന എം.​​​​​​​​വി. ഗോ​​​​​​​​വി​​​​​​​​ന്ദ​​​​​​​​ന്‍റെ ചോ​​​​​​​​ദ്യം വ​​​​​​​​ലി​​​​​​​​യ സൂ​​​​​​​​ച​​​​​​​​ന​​​​​​​​യ​​​​​​​​ല്ലേ? ഫെ​​​​​​​​ഡ​​​​​​​​റ​​​​​​​​ൽ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​ത് അ​​​​​​​​നി​​​​​​​​വാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നും സി​​​​​​​​പി​​​​​​​​എം സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി പ​​​​​​​​റ​​​​​​​​ഞ്ഞു.

Kerala

മൂന്നാമൂഴം പാര്‍ട്ടിയും ജനങ്ങളും തീരുമാനിക്കും: പിണറായി വിജയൻ

കൊ​​​​ച്ചി: ഏ​​​​തു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വ​​​​ന്നാ​​​​ലും സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

സ​​​​ര്‍ക്കാ​​​​രി​​​​നെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ദൈ​​​​നം​​​​ദി​​​​നം  വി​​​​ല​​​​യി​​​​രു​​​​ത്തി​​​​ക്കൊ​​​​ണ്ടാ​​​​ണി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു പ്ര​​​​ത്യേ​​​​ക ഘ​​​​ട്ട​​​​ത്തി​​​​ല​​​​ല്ല  സ​​​​ര്‍ക്കാ​​​​രി​​​​നെ വി​​​​ല​​​​യി​​​​രു​​​​ത്തേ​​​​ണ്ട​​​​ത്.  അ​​​​വ​​​​സാ​​​​ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍  നി​​​​യ​​​​മ​​​​സ​​​​ഭാ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കും. മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യും  അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ല്‍ വ​​​​രു​​​​മോ​​​​യെ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ക്കേ​​​​ണ്ട​​​​ത്  പൊ​​​​തു​​​​ജ​​​​ന​​​​മാ​​​​ണ്. ത​​​​ന്‍റെ കാ​​​​ര്യം പാ​​​​ര്‍ട്ടി​​​​യാ​​​​ണു  തീ​​​​രു​​​​മാ​​​​നി​​​​ക്കേ​​​​ണ്ട​​​​ത്.  -മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.       

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച്  എ​​​​റ​​​​ണാ​​​​കു​​​​ളം പ്ര​​​​സ്‌​​​​ക്ല​​​​ബ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മീ​​​​റ്റ് ദ ​​​​പ്ര​​​​സ്  പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

പിഎം ശ്രീ

പി​​​​എം ശ്രീ​​​​യി​​​​ല്‍ ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സ് എം​​​​പി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ല്‍ സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ത്തി​​​​ന് നാ​​​​ടി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ നേ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള ഇ​​​​ട​​​​പെ​​​​ട​​​​ലാ​​​​ണ് ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സ് നി​​​​ര്‍വ​​​​ഹി​​​​ച്ച​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പി​​​​ണ​​​​റാ​​​​യി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി.

മ​​​​റ്റേ​​​​തെ​​​​ങ്കി​​​​ലും ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ന​​​​ട​​​​പ​​​​ടി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സ് മി​​​​ക​​​​ച്ച ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നു ശേ​​​​ഷി​​​​യു​​​​ള്ള എം​​​​പി​​​​യാ​​​​ണ്. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് അ​​​​ര്‍ഹ​​​​മാ​​​​യ ഫ​​​​ണ്ട് ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ്  എം​​​​പി എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ല്‍ അ​​​​ദ്ദേ​​​​ഹം ഇ​​​​ട​​​​പെ​​​​ട​​​​ല്‍ ന​​​​ട​​​​ത്തി​​​​യ​​​​ത്-​​​​പി​​​​ണ​​​​റാ​​​​യി പ​​​​റ​​​​ഞ്ഞു. 

രാഹുൽ മാങ്കൂട്ടത്തിൽ

രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ല്‍ പോ​​​​ലീ​​​​സ് ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. പ​​​​ക്ഷേ, പോ​​​​ലീ​​​​സി​​​​ന്‍റെ ക​​​​ണ്ണു​​​​വെ​​​​ട്ടി​​​​ച്ച് പ്ര​​​​തി​​​​ക്ക് ബോ​​​​ധ​​​​പൂ​​​​ര്‍വം ചി​​​​ല​​​​ര്‍ സം​​​​ര​​​​ക്ഷ​​​​ണ​​​​മൊ​​​​രു​​​​ക്കു​​​​ന്നു​​​​ണ്ട്. ചി​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളെ​​​​പ്പ​​​​റ്റി അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ളും പ​​​​ര​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​നി​​​​യെ​​​​ങ്കി​​​​ലും അ​​​​ത്ത​​​​രം സം​​​​ര​​​​ക്ഷ​​​​ണം ഒ​​​​രു​​​​ക്കാ​​​​തി​​​​രി​​​​ക്ക​​​​ണം.

പോ​​​​ലീ​​​​സ് ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി പ്ര​​​​വ​​​​ര്‍ത്തി​​​​ച്ച് പ്ര​​​​തി​​​​യെ വൈ​​​​കാ​​​​തെ പി​​​​ടി​​​​കൂ​​​​ടു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. വി​​​​ഷ​​​​യ​​​​ത്തി​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ ജ​​​​നം വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ട്ടെ. മ​​​​നഃ​​​​സാ​​​​ക്ഷി​​​​യു​​​​ള്ള ആ​​​​രെ​​​​യും ഞെ​​​​ട്ടി​​​​പ്പി​​​​ക്കു​​​​ന്ന ലൈം​​​​ഗി​​​​ക വൈ​​​​കൃ​​​​ത​​​​ങ്ങ​​​​ളാ​​​​ണ് രാ​​​​ഹു​​​​ല്‍ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യ​​​​ത്.  ഈ ​​​​ലൈം​​​​ഗി​​​​ക വൈ​​​​കൃ​​​​ത​​​​ക്കാ​​​​ര​​​​ന്‍റെ ന​​​​പ​​​​ടി​​​​ക​​​​ള്‍ പൊ​​​​തു​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​നോ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നോ ചേ​​​​ര്‍ന്ന​​​​താ​​​​ണോ.  ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​രു​​​​മ്പോ​​​​ള്‍ത്ത​​​​ന്നെ മാ​​​​റ്റി നി​​​​ര്‍ത്താ​​​​ന​​​​ല്ലേ ശ്ര​​​​മി​​​​ക്കേ​​​​ണ്ട​​​​ത്-​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. 

ശബരിമല വിവാദം

ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ എ. ​​​​പ​​​​ത്മ​​​​കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​തെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ഥാ​​​​ന​​​​ത്തി​​​​രു​​​​ന്ന് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ന​​​​ട​​​​ക്കു​​​​ന്ന അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പ​​​​റ​​​​യു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പി​​​​ണ​​​​റാ​​​​യി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി.

സി​​​​പി​​​​എ​​​​മ്മി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം ആ​​​​രു തെ​​​​റ്റു ചെ​​​​യ്താ​​​​ലും സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന ഒ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും ഉ​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നു പാ​​​​ര്‍ട്ടി നേ​​​​ര​​​​ത്തേ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. നി​​​​ല​​​​വി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ മേ​​​​ല്‍നോ​​​​ട്ട​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ പൂ​​​​ര്‍ണ തൃ​​​​പ്തി​​​​യു​​​​ണ്ട്-​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

വിസി നിയമനം

സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല വി​​​​സി നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഗ​​​​വ​​​​ര്‍ണ​​​​ര്‍ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​മ​​​​ല്ലേ​​​​യെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ര്‍ദേ​​​​ശം പാ​​​​ലി​​​​ച്ചാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ല്‍ ലി​​​​സ്റ്റ് കൊ​​​​ടു​​​​ത്ത​​​​ത്. ലി​​​​സ്റ്റ് കി​​​​ട്ടി​​​​യാ​​​​ല്‍ മു​​​​ന്‍ഗ​​​​ണ​​​​ന നി​​​​ശ്ച​​​​യി​​​​ച്ച് ഗ​​​​വ​​​​ര്‍ണ​​​​ര്‍ക്ക് കൊ​​​​ടു​​​​ക്ക​​​​ണം. അ​​​​തി​​​​ല്‍നി​​​​ന്ന് വി​​​​സി​​​​യെ ഗ​​​​വ​​​​ര്‍ണ​​​​ര്‍ നി​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ര്‍ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ല്‍ ആ ​​​​നി​​​​ര്‍ദേ​​​​ശം ഗ​​​​വ​​​​ര്‍ണ​​​​റെ പോ​​​​ലൊ​​​​രാ​​​​ള്‍ ലം​​​​ഘി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ത​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ്.  ഫെ​​​​ഡ​​​​റ​​​​ല്‍ സം​​​​വി​​​​ധാ​​​​ന​​​​ത്തെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. അ​​​​തു​​​​പോ​​​​ലെ ചി​​​​ല ഗ​​​​വ​​​​ര്‍ണ​​​​ര്‍മാ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും-​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ജയകുമാറിന്‍റെ നിയമനം

കെ.​​​​ ജ​​​​യ​​​​കു​​​​മാ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡ് ചെ​​​​യ​​​​ര്‍മാ​​​​നാ​​​​യ​​​​ത് സ​​​​ര്‍ക്കാ​​​​ര്‍ നി​​​​ശ്ച​​​​യി​​​​ച്ച​​​​തു കൊ​​​​ണ്ടാ​​​​ണ്. അ​​​​ദ്ദേ​​​​ഹം വി​​​​ര​​​​മി​​​​ച്ച ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണ്. സ​​​​ര്‍വീ​​​​സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​യാ​​​​നാ​​​​കി​​​​ല്ല.  

ഇഡി നോട്ടീസ്

​​​​തെ​​​​ര​​​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ സ​​​​ര്‍ക്കാ​​​​രി​​​​നെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നാണ് കി​​​​ഫ്ബി​​​​യി​​​​ലെ ഇ​​​​ഡി നോ​​​​ട്ടീ​​​​സ്. ഏ​​​​താ​​​​യാ​​​​ലും ഇ​​​​തു തീ​​​​ര്‍ത്തും പ​​​​രി​​​​ഹാ​​​​സ്യ​​​​മാ​​​​യി​​​​പ്പോ​​​​യി. ആ​​​​ര്‍ബി​​​​ഐ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി​​​​ട്ടാ​​​​ണ് എ​​​​ല്ലാ കാ​​​​ര്യ​​​​ങ്ങ​​​​ളും ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​ണു​​​​വി​​​​ട വ്യ​​​​തി​​​​ച​​​​ലി​​​​ച്ച് ഒ​​​​രു കാ​​​​ര്യ​​​​വും ചെ​​​​യ്തി​​​​ട്ടി​​​​ല്ല. നി​​​​യ​​​​മ​​​​ത്തി​​​​നു​​​​മു​​​​ന്നി​​​​ല്‍ സ​​​​ര്‍ക്കാ​​​​രും കി​​​​ഫ്ബി​​​​യും എ​​​​ടു​​​​ക്കാ​​​​ന്‍ പോ​​​​കു​​​​ന്ന നി​​​​ല​​​​പാ​​​​ടും ഇ​​​​തു​​​​ത​​​​ന്നെ​​​​യാ​​​​കും-​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. 

Kerala

ഇ​ഡി നോ​ട്ടീ​സ് ഓ​ല​പ്പാ​ന്പ്: ബി​നോ​യ് വി​ശ്വം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കും മു​​​​ൻ ധ​​​​ന​​​​മ​​​​ന്ത്രി തോ​​​​മ​​​​സ് ഐ​​​​സ​​​​ക്കി​​​​നും കി​​​​ഫ്ബി സി​​​​ഇ​​​​ഒ​​​​യ്ക്കും എ​​​​തി​​​​രാ​​​​യി എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ച​​​​ത് ഓ​​​​ല​​​​പ്പാ​​​​ന്പ് കാ​​​​ട്ടി പേ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ പ്ര​​​​വൃ​​​​ത്തി​​​​യാ​​​​ണെ​​​​ന്നു സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം. .

Kerala

ഫെ​മ ച‌‌​ട്ടം ലം​ഘി​ച്ചി​ട്ടി​ല്ല; ഇ​ഡി​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​തം: കി​ഫ്ബി

തി​രു​വ​ന​ന്ത​പു​രം: മ​സാ​ല ബോ​ണ്ടി​ൽ ഫെ​മ ച​ട്ടം ലം​ഘി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ഇ​ഡി അയച്ച നോ​ട്ടീ​സി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കി​ഫ്ബി സി​ഇ​ഒ കെ.​എം.​ഏ​ബ്ര​ഹാം. ഇ​ഡി നോ​ട്ടീ​സി​ലെ വാ​ദം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും മ​സാ​ല ബോ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ ക്ര​മ​ക്കേ​ടി​ല്ലെ​ന്നും കി​ഫ്ബി വ്യ​ക്ത​മാ​ക്കി.

ആ​ർ​ബി​ഐ നി​ർ​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടു​ണ്ട്. ഏ​ത് ത​രം പ​രി​ശോ​ധ​ന​യ്ക്കും ത​യാ​റെ​ന്നും സി​ഇ​ഒ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ഇ​ഡി ന​ട​പ​ടി​ക​ൾ​ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​മെ​ന്നും കി​ഫ്ബി ആ​രോ​പി​ച്ചു. നോ​ട്ടീ​സു​ക​ൾ അ​യ​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്താ​ണ്.

നോ​ട്ടീ​സ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചോ​ർ​ത്തി​യ​ത് മ​നഃ​പൂ​ർ​വ​മാ​ണെ​ന്നും കി​ഫ്ബി ആ​രോ​പി​ക്കു​ന്നു. മ​സാ​ല ബോ​ണ്ട് വ​ഴി ശേ​ഖ​രി​ച്ച 466. 91 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് ഭൂ​മി വാ​ങ്ങി​യ​ത് ച​ട്ടം ലം​ഘി​ച്ചെ​ന്നാണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ണ്ടെ​ത്ത​ൽ. 2016 ലെ ​ആ​ർ​ബി​ഐ നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​നം കേ​സി​ൽ ക​ണ്ടെ​ത്തി​യെ​ന്നും ഇ​ഡി പറയുന്നു.

 

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​നെ​തി​രാ​യ നോ​ട്ടീ​സ്; പേ​ടി​പ്പി​ക്കാ​നാ​ണ് ഇ​ഡി നോ​ക്കി​യ​ത്: എം.​എ.​ബേ​ബി

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ന് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. വ​സ്തു​ത​ക​ള്‍ ഇ​ല്ലാ​ത്ത നോ​ട്ടീ​സ് അ​യ​ച്ച് ഇ​ഡി പേ​ടി​പ്പി​ക്കാ​നാ​ണ് നോ​ക്കി​യ​ത്.

നോ​ട്ടീ​സ് കി​ട്ടി​യി​ട്ടും ഒ​രു കു​ലു​ക്ക​വു​മി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ ഇ​ഡി പി​ന്നീ​ട് അ​ന​ങ്ങി​യി​ല്ല. ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്​മെ​ന്‍റാ​ണ് ഇ​ഡി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല കൊ​ള്ള​യി​ല്‍ പാ​ര്‍​ട്ടി​ക്ക് ഒ​ളി​ക്കാ​ന്‍ ഒ​ന്നു​മി​ല്ല. ഈ ​വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. തെ​റ്റ് ചെ​യ്ത​ത് ആ​രാ​യാ​ലും വെ​ളി​ച്ച​ത്തു​കൊ​ണ്ടു വ​രും. പാ​ർ​ട്ടി​ക്ക് ഒ​രു വേ​വ​ലാ​തി​യു​മി​ല്ല.

ബി​ഹാ​റി​ൽ ഇ​ട​തു പാ​ർ​ട്ടി​ക​ൾ​ക്ക് സീ​റ്റ് കു​റ​യി​ല്ല. 29 സീ​റ്റു​ക​ളി​ൽ ഇ​ട​തു​പാ​ർ​ട്ടി​ക​ൾ മ​ത്സ​രി​ക്കും. ഇ​ക്കാ​ര്യം തേ​ജ​സ്വി യാ​ദ​വ്‌ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം.​എ.​ബേ​ബി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up